കണ്ണൂർ: വിദേശ ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ യുവജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജിർ പറഞ്ഞു.


കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം മുതലെടുത്ത് നിരവധി വ്യാജ സ്ഥാപനങ്ങൾ ഉയർന്നു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാതെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് കുറ്റവാളികൾക്ക് തട്ടിപ്പ് നടത്താൻ പ്രചോദതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Youth Commission urges caution against gangs that extort money by promising foreign jobs